കയാദു ലോഹർ ടോവിനോയുടെ നായികയായി എത്തുന്ന ചിത്രം പള്ളിച്ചട്ടമ്പി ചിത്രീകരണം ആരംഭിച്ചു

 



1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി 

വലിയ വിജയങ്ങൾ നേടിയ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റെണി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു.തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ - പ്രൊഡ്യൂസേർസ്-   ജൂൺ ഇരുപത്തിമൂന്ന് തിങ്കളാഴ്ച്ച പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം ആരംഭിച്ചു.

ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, തെന്നിന്ത്യൻ താരം കയാദു ലോഹർ ( ഡ്രാഗൺ തമിഴ് മൂവി ഫെയിം) നായികയാകുന്നു.ഡ്രാഗൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദ്ധയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാദു ലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്.


മികച്ച അഭിപ്രായവും. വിജയവും നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ആയിരരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ് കാലഘട്ടത്തിൽ, ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസ്സിലും, വലിയ മുതൽ മുടക്കിലും, വലിയ ജനപങ്കാളിത്ത ത്തോടെയും ആണ് അവതരിപ്പിക്കുന്നത്.കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിചട്ടമ്പി.

പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്.

 വിജയരാഘവൻ, തെല്ലങ്കു നടൻ ശിവകുമാർ,സുധീർ കരമന, ജോണി ആൻ്റെണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ഡർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം , ജോസൂട്ടി , തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - ജയ്ക്ക് ബിജോയ് 

ഛായാഗ്രഹണം - ടിജോ ടോമി.

എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്.

മേക്കപ്പ് -റഷീദ് അഹമ്മദ് .

കോസ്റ്റ്യും -ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ

ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ '

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്.

സ്റ്റിൽസ് -ഋഷ് ലാൽ ഉണ്ണികൃഷ്ണൻ '

കാസ്റ്റിംഗ് - ഡയറക്ടർ - ബിനോയ് നമ്പാല .

ലൈൻ പ്രൊഡ്യൂസർ - അലക്സ് ഈ കുര്യൻ

പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്

പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്,, ജെറി വിൻസൻ്റ് 

കാഞ്ഞാർ, പൈനാവ് , മൂലമറ്റംതുടങ്ങിയ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

പി ആർ ഒ : വാഴൂർ ജോസ്.

PRIYA MEDIA

Latest updates and exclusive news from Malayalam, Hindi, Tamil, Telugu, and Kannada cinema industries, featuring details about upcoming movies, OTT platform releases, theatrical release dates, teaser and trailer launches, behind-the-scenes photoshoots, official poster unveilings, audio and video song releases, celebrity interviews, movie promotions, reviews, box office collections, and much more!

Post a Comment

Previous Post Next Post