ആര്‍ബിഐ അവധി കലണ്ടര്‍ പ്രകാരം രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകള്‍ 14 ദിവസമാണ് അടഞ്ഞു കിടക്കുക. കേരളത്തിൽ നിരവധി അവധികള്‍ വരുന്നതും മാര്‍ച്ച് മാസത്തിലാണ്.
അടുത്ത നാലു ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. തുടർച്ചയായ നാലു ദിവസങ്ങളാണ് ബാങ്ക് അവധി. മാര്‍ച്ച് 22 ന് നാലാം ശനിയാഴ്ച ആയതിനാൽ ബാങ്ക് അവധിയാണ്. 23 ഞായറാഴ്ച ആയതിനാൽ ബാങ്ക് അവധിയാണ്.
പതിവ് അവധികൾക്ക് പുറമെ രാജ്യവ്യാപകമായി യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്റെ(യു.എഫ്.ബി.യു) നേതൃത്വത്തിൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ മാർച്ച് 22, 23, 24,25 തീയതികളിൽ നാലു ദിവസം ബാങ്കുകൾ തുടർച്ചയായി അടഞ്ഞു കിടക്കുകയോ ഇടപാടുകൾ തടസ്സപ്പെടുകയോ ചെയ്യും. കൂടാതെ മാർച്ച് 30 ഞായറാഴ്ചയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. മാർച്ച് 31ന് ഈദുൽ ഫിത്വർ പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 1 ന് വാർഷിക കണക്കെടുപ്പ് ആയതിനാൽ ബാങ്കിന് അവധിയാണ്.
അതിനാൽ ഈ അവധി ദിനങ്ങൾ കണക്കിലെടുത്ത് ബാങ്ക് ഇടപാടുകാർ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശം.
ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം