പ്രിൻസ് ആൻഡ് ഫാമിലി ഇനി ഒടിടി യിൽ കാണാം; സ്ട്രീമിങ് ആരംഭിച്ചു

PRIYA MEDIA
0

 


മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം ചിത്രം ആണ് 'പ്രിൻസ് ആൻഡ് ഫാമിലി'  ഒടിടി യിൽ പ്രദർശനം തുടങ്ങിയ ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ താരം റാണിയ ആണ്. ഒറ്റചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ റാണിയക്ക് കഴിഞ്ഞു


മലയാളികളുടെ പ്രിയതാരം ഉർവശി അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉർവശി കാഴ്ച്ച വെച്ചിരിക്കുന്നത്.


പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.


ജോണി ആന്റണി, സിദ്ദീഖ് തുടങ്ങിയവരുടെ കോമഡി നമ്പറുകളും സിനിമയുടെ ആകർഷണമാണ്. കോമഡിയ്ക്ക് പുറമെ, ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് സിനിമയെ ഒരു സാധാരണ കോമഡി ചിത്രത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നു.


മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റ‌ീഫൻ നിർമ്മിക്കുന്ന ഈ ചിത്രം, ദിലീപിന്റെ കരിയറിലെ 150-ാമത്തെ സിനിമ കൂടിയാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 


നവാഗതനായ ബിൻ്റോ സ്‌റ്റീഫനാണ് 'പ്രിൻസ് ആൻഡ് ഫാമിലി' സംവിധാനം ചെയ്തിരിക്കുന്നത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‌മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്‌ടറായി പ്രവർത്തിച്ച ബിൻ്റോയുടെ ആദ്യ സംവിധാന സംരംഭമാണിത്.


പ്രിൻസ് ആൻഡ് ഫാമിലി സി 5-ലൂടെയാണ് ഒടിടിയിലെത്തുന്നത്. ചിത്രം സീ 5ൽ സ്ട്രീമിംഗ് ആരംഭിച്ചു.

Post a Comment

0 Comments
Post a Comment (0)
Our website uses cookies to enhance your experience. Check Out
Ok, Go it!