കേരള ക്രൈം ഫയൽസ് സീസൺ 2; ഒടിടി റിലീസ് തീയതി പുറത്ത്

PRIYA MEDIA
0

 


പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കേരള ക്രൈം ഫയല്‍സ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാകും രണ്ടാം സീസണിലും പറയുക എന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്.

കേരള ക്രൈം ഫയൽസ് : ദി സേർച്ച് ഫോർ സിപിഒ അമ്പിളി എന്ന പേരിലിറങ്ങുന്ന സീരീസിൽ കാണാതാകുന്ന സിപിഒ ആയ അമ്പിളിയായി വേഷമിടുന്നത് ഇന്ദ്രൻസാണ്. യുവനടൻ അർജുൻ രാധാകൃഷ്ണനാണ് സീരീസിൽ ഒരു മുഖായ കഥാപാത്രമായ പോലീസ് ഉദോഗസ്ഥന്റെ വേഷത്തിലെത്തുന്നത്.


ജൂൺ 20 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. ഹരിശ്രീ അശോകൻ, രഞ്ജിത് ശേഖർ, സഞ്ജു സനിച്ചൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന് ഷെരീഫ്, ജിയോ ബേബി, തുടങ്ങിയവരും സീരീസിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്


കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. വളരെ ത്രില്ലിംഗായൊരു കഥയാണ് രണ്ടാം സീസൺ പറയുന്നത് എന്ന സൂചനയാണ് ട്രെയിലർ തരുന്നത്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ബ്ലോക് ബസ്റ്റർ ചിത്രമായ കിഷ്കിന്ധാ കാണ്ഡത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥ.




മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര 2024 ജൂൺ 23നാണ് സ്ട്രീമിംഗ് ആരംഭിച്ചത്. അജുവർ​ഗീസ്, ലാൽ എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പച്ചത്. രണ്ടാം ഭാഗത്തിലും ഇരുവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവർക്കൊപ്പം അര്‍ജുന്‍ രാധാകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരും സീരീസിലുണ്ട്.


 സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. ഹരിശ്രീ അശോകൻ, രഞ്ജിത് ശേഖർ, സഞ്ജു സനിച്ചൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന് ഷെരീഫ്, ജിയോ ബേബി, തുടങ്ങിയവരും സീരീസിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

Post a Comment

0 Comments
Post a Comment (0)
Our website uses cookies to enhance your experience. Check Out
Ok, Go it!