ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്.
IIT ഹൈദരാബാദും , NRSC യും ISRO യുമായി സഹകരിച്ചാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഡിജിപിൻ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സ്ഥലത്തിന്റെ ജിയോ ലൊക്കേഷനെ ഒരു കോഡിങ് സമ്പ്രദായം ഉപയോഗിച്ച് പത്ത് അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ആൽഫന്യൂമറിക്ക് കോഡ് ആക്കി മാറ്റിയതാണ് ഓരോ ലൊക്കേഷന്റെയും ഡിജിപിൻ
ഇനി, നിങ്ങൾക്ക് ഒരു സ്ഥലത്തിന്റെ വിലാസം കൃത്യമായി അറിയണമെങ്കിൽ, ഈ ഡിജിപിൻ കോഡ് മാത്രം മതി. ഇത് 'ഓഫ് ലൈൻ അഡ്രസിങ് റഫറൻസ്' ആയി പ്രവർത്തിക്കും. ഇന്ത്യയിലെ ഓരോ പ്രദേശത്തെയും, നമ്മുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ ഉൾപ്പെടെ, 4 മീറ്റർ x 4 മീറ്റർ വലുപ്പമുള്ള ചെറിയ യൂണിറ്റുകളായി ഇത് തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും അതിന്റെ കൃത്യമായ അക്ഷാംശ, രേഖാംശ സ്ഥാനങ്ങളിൽ നിന്ന് രൂപംകൊണ്ട 10 അക്കങ്ങളുള്ള ഒരു പ്രത്യേക ആൽഫാന്യൂമെറിക് കോഡ് നൽകും.
ഓൺലൈൻ ഷോപ്പർമാർ, ലോജിസ്റ്റിക്സ് ദാതാക്കൾ തുടങ്ങിയവർക്കും ഡിജിപിൻ സംവിധാനം പ്രയോജനപ്പെടും. കൃത്യവും വേഗത്തിലുള്ളതുമായ ഡെലിവറികൾ ഉറപ്പാക്കാൻ ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി അവരുടെ ഡിജിപിൻ നൽകാവുന്നതാണ്. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും
നിങ്ങളുടെ ഡിജിപിന്‍ എങ്ങനെ കണ്ടെത്താം?
ഡിജി പിൻ എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റാണ് ഡിജിപിന്‍ കണ്ടെത്താനായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ 10 അക്ക ഡിജിപിന്‍ മനസിലാക്കാനാകും. നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും എന്നതാണ് ഡിജിപിന്നിനെ മറ്റ് അഡ്രസ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഐഐടി ഹൈദരാബാദും എന്‍ആര്‍എസ്‌സിയും ഇസ്രൊയുമായി സഹകരിച്ചാണ് ഇന്ത്യാ പോസ്റ്റ് ഡിജിപിന്‍ എന്ന ജിയോകോഡഡ് ഡിജിറ്റല്‍ വിലാസ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിപിന്‍ ഓഫ്‌ലൈനായും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.